കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരു മാസത്തെ ശമ്പളം വീടുവക്കാൻ നൽകാമെന്ന് പറഞ്ഞ സുരേഷ് ഗോപി എം പി പറ്റിച്ചു;പരാതിയുമായി യുവതി ഫേസ് ബുക്കിൽ.

നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി ഏഷ്യാനെറ്റിൽ വളരെയധികം ജന പിൻതുണ കിട്ടിയ പ്രോഗ്രാം ആയിരുന്നു ,സിനിമാ നടനും ഇപ്പോൾ ബി ജെ പി പിൻതുണയുള്ള  രാജ്യസഭാ എം പി യുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം അതിന് മാറ്റ് കൂട്ടി.

കഷ്ടപ്പെടുന്നവർക്ക് നേരെ സഹായ ഹസ്തം നീട്ടുന്നതിൽ സുരേഷ് ഗോപി ഒട്ടും പിന്നിലുമല്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീട് വച്ച് കൊടുത്ത് സുരേഷ് ഗോപി സെലിബ്രെറ്റികൾക്കെല്ലാം മാതൃകയായതാണ്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ഒരു യുവതി ഫേസ് ബുക്കിൽ വന്നിരിക്കുകയാണ് ,തനിക്ക് നൽകിയ വാഗ്ദാനം എം പി പാലിച്ചില്ലെന്നാണ് പോസ്റ്റിന്റെ ചുരുക്കം.

“ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂ ഒരു കുടുംബത്തെ സ്വപ്നത്തിന്ടെ നെറുകയിലെത്തിച്ചു……..

ഒരു വീടെന്ന സ്വപ്നത്തിന് സർ ന്ടെ ഒരു മാസത്തെ എം പി ശമ്പളംനൽകാമെന്ന്…….

ഇന്നും ആ കുടുംബം കാത്തിരിക്കുന്നു…….
അതേ (പതിക്ഷയോടെ……….

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

സുരേഷ് ഗോപി സർ കാണുമെന്ന (പതീക്ഷയോടെ…………..
സൗമില…
സ്നേഹമുള്ളവർ ഒന്ന് ഷെയർ ചെയ്യൂ…….”

ഇതാണ് യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts