അടുത്തയാഴ്ച്ച കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്‍റിന് വേണ്ടിയുള്ള സ്‌ക്വാഡ് ലിസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു.
31 താരങ്ങളടങ്ങിയ ടീമിനെ സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. സി കെ വിനീത്, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, സക്കീര്‍ മുണ്ടംപാറ തുടങ്ങി നിരവധി മലയാളി താരങ്ങളാണ് ടീമിലുള്ളത്.
Some new faces, some familiar – Here's the squad for @TYLLW2018 ! 💪#KeralaBlasters #ToyotaYarisLaligaWorld #MCFC #GIR #Squad pic.twitter.com/d3EmplTVGw
— Kerala Blasters FC (@KeralaBlasters) July 18, 2018
ലാ ലിഗ ക്ലബ് ജിറോണ എഫ് സി, ഓസ്‌ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി തുടങ്ങിയ ടീമുകളും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് കൊച്ചിയിലാണ് നടക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയില്‍ വമ്പന്‍ ക്ലബുകള്‍ പങ്കെടുക്കുന്ന ഒരു പ്രീ സീസണ്‍ ടൂര്‍ണമെന്‍റ് നടക്കുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം:
ഗോള്‍ കീപ്പര്‍മാര്‍: നവീന്‍ കുമാര്‍, ധീരജ് സിംഗ്, സുജിത് ശശി കുമാര്‍.
ഡിഫന്‍ഡര്‍മാര്‍: നെമാഞ്ച ലാകിച്ച് പെസിച്ച്, സിറിള്‍ കാലി, ലാല്‍ റുവത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, പ്രീതം കുമാര്‍ സിംഗ്, ലാല്‍ത്താകിമ, മുഹമ്മദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണന്‍
മിഡ്ഫീല്‍ഡര്‍മാര്‍: കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസീറ്റോ, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദൂല്‍ സമദ്, ദീപേന്ദ്ര സിംഗ് നേഗി, സുരാജ് റാവത്ത്, പ്രശാന്ത് കെ, ഹോളിചരണ്‍ നര്‍സാരി, ലൊകീന്‍ മീട്ടേ, ഋഷിദത്ത്, പ്രഗ്യാന്‍ സുന്ദര്‍.
ഫോര്‍വേഡ്‌സ്: സി കെ വിനീത്, സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്‌ലാറ്റ്‌നിക്, സെമിന്‍ലെന്‍ ഡംഗര്‍, ഷയ്ബര്‍ലാംഗ് ഖര്‍പ്പന്‍, അഫ്ദാല്‍ വി കെ, ജിതിന്‍ എം എസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.