കേരളത്തെ പറ്റിച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍.

നിലവില്‍ റെയില്‍വേയ്ക്ക് കോച്ചുകള്‍ ഉണ്ടാക്കാന്‍ പുതിയ ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നും സമീപഭാവിയിലെങ്ങും കഞ്ചിക്കോട് ഫാക്ടറി പരിഗണനാ വിഷയമാകില്ലെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി വ്യക്തമാക്കി.

എം. ബി രാജേഷ്, എ. സമ്പത്ത് എന്നിവര്‍ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ രേഖാമൂലമാണ് ഇക്കാര്യം സൂചിപ്പിച്ചത്.

പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വി. എസ് അച്യുതാനന്ദന് അയച്ച കത്തില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

കോച്ചുകളുടെ ആവശ്യകത വിലയിരുത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഈ മാസം 13ന് വിഎസിന് എഴുതിയ കത്തില്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു.

നിര്‍ദ്ദിഷ്‌ട റെയില്‍വേ കോച്ച്‌ ഫാക്‌ടറി പാലക്കാട്‌, കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പിയൂഷ്‌ ഗോയലിന് കത്തയച്ചിരുന്നു.

അതേസമയം കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ഇരട്ടത്താപ്പില്‍ ബിജെപി നേതൃത്വം മാപ്പ് പറയണമെന്ന് എം. ബി രാജേഷ് എംപി ആവശ്യപ്പെട്ടു.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

റെയില്‍വേ വികസനത്തില്‍ കേരളത്തോട് സ്ഥിരമായി കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണിതെന്ന് എ. സമ്പത്ത് എംപിയും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts