സ്ത്രീകൾക്ക് ഐ.ടി.ഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും ഉത്തരവ് നൽകി മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.ഐകളില്‍ ആര്‍ത്തവ അവധിയും ശനിയാഴ്ച അവധിയും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

മുന്‍പ് ശനിയാഴ്ച, പ്രവൃത്തിദിവസമായിരുന്നു. ഐ.ടി.ഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസമാണ് ആര്‍ത്തവ അവധിയായി അനുവദിച്ചിട്ടുള്ളത്.

ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു.

വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

ഐടിഐ. ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കും.

ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ഈ ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts