പാർപ്പിട മേഖലയിൽ പുലി; ഭീതിയിൽ ബെംഗളൂരു നഗരവാസികൾ

ബെംഗളൂരു : നഗരത്തിനകത്തെ ബനശങ്കരിയിലും പുള്ളിപ്പുലിയെ കണ്ടതോടെ ബെംഗളൂരു ഭീതിയിൽ. പ്രദേശത്തെ അപ്പാർട്ട്‌മെന്റിന് സമീപത്താണ് പുലിയെ കണ്ടത്.

തുറഹള്ളി വനത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ അനാവശ്യമായി ചുറ്റിത്തിരിയരുതെന്ന് പോലീസ് നിർദേശിച്ചു.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിന് സമീപം നെലമംഗലയിൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

നെലമംഗലയിലെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ കമ്പാലു സ്വദേശി കരിയമ്മയാണ് (50) കൊല്ലപ്പെട്ടത്.

പിന്നാലെ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ട് പുള്ളിപ്പുലികൾ കുടുങ്ങി. എന്നാൽ, പ്രദേശത്ത് ഇനിയും പുലിയുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ ഭീതിയിലാണ് ജനങ്ങൾ.

അടുത്തിടെ യെലഹങ്കയിലും ഇലക്‌ട്രോണിക്‌സിറ്റിയിലും പുലിയെ കണ്ടിരുന്നു.

നഗരത്തോടുചേർന്നുള്ള സ്ഥലങ്ങളിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts