ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ പ്രതികരിക്കുന്നതിനിടെ നടത്തിയ ‘പരിചയക്കുറവ്’ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ പ്രതികരിക്കുമ്പോള്‍ ആരോഗ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കനക്കുന്നു. ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ പരിചയക്കുറവ് പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടര്‍മാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശന്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us