പ്രതിഷേധങ്ങൾക്കിടെ ഡോക്ടര്‍ വന്ദന ദാസിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ പ്രതികരിക്കുന്നതിനിടെ നടത്തിയ ‘പരിചയക്കുറവ്’ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വന്ദനയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധിപേരാണ് പ്രതിഷേധവുമായിന രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ പ്രതികരിക്കുമ്പോള്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ചിത്രം മാറ്റിയത്. ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ പരിചയക്കുറവ് പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടര്‍മാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് സതീശന്‍ പറഞ്ഞത്. ഡോക്ടര്‍ക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts