ഇനി ഭൂമിക്കടിയിലും മൊബൈൽ സിഗ്നൽ ലഭിക്കും!

ബെംഗളൂരു : മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഇടതടവില്ലാതെ മൊബൈലിൽ വിളിക്കുകയേ വാട്സ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം.

ഭൂഗർഭ പാതയിൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ സിഗ്നൽ ലഭ്യമായതിതിനെ തുടർന്നാണിത്.

2017 ജൂണിൽ നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയപ്പോൾ മുതൽ ഭൂഗർഭ പാതയിൽ സിഗ്നൽ ലഭ്യമായിരുന്നില്ല.

നാഗസാന്ദ്ര- യെലച്ചനഹളളി (ഗ്രീൻ ലൈൻ ) കെ ആർ മാർക്കറ്റ് മുതൽ സംപിഗെ റോഡ് വരെയും  മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ)  പാതയിൽ കബ്ബൺ റോഡ് മുതൽ സിറ്റി റെയിൽവേ സ്റ്റേഷൻ വരെയാണ് ഭൂഗർഭപാത.

ട്രെയിൻ ഭൂഗർഭ പാതയിലേക്ക് കടക്കും മുൻപ് സിഗ്നൽ നഷ്ടപ്പെടുന്നത്  യാത്രക്കാർക്ക് ബുദ്ധിമുട്ട് ആകാറുണ്ട്.

എയർടെൽ റിലയൻസ് ജിയോ എന്നിവയാണ് ഈ പാതയിൽ സിഗ്നൽ ഏർപ്പെടുത്തിയത്. ഈ കമ്പനികളുടെ സിം ഉപയോഗിക്കുന്നവർക്ക് ഇനിമുതൽ ഫോൺ വിളിക്കാനും ഇടതടവില്ലാതെ ഇൻറർനെറ്റ് ഉപയോഗിക്കാനും സാധിക്കും.

യുഎസ് ആസ്ഥാനമായ അമേരിക്കൻ ടവർ കോർപ്പറേഷൻ (എ.ടി.സി) ആണ് ഭൂഗർഭ പാതകൾ നെറ്റ്‌വർക്ക് ഏർപ്പെടുത്തിയത് കൂടുതൽ മൊബൈൽ കമ്പനികളെ ശൃംഖലയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം ബിഎസ്എൻഎൽ ഇതിൽ ഉൾപ്പെടില്ലെന്നും വക്താക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us