സിനിമാ തീയേറ്ററിൽ ദേശീയ ഗാനത്തെ അപമാനിച്ചവർ പെട്ടു;വിഷയത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്.

ബെംഗളൂരു : സിനിമാ തിയറ്ററിൽ ദേശീയഗാനത്തോട് അനാദരം കാണിച്ചെന്ന ആരോപണത്തിൽ ഒരു സംഘം ആളുകൾക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. കഴിഞ്ഞ 23നു ഓറിയോൺ മാളിലെ പിവിആർ സിനിമാസിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഇവർ എഴുന്നേറ്റു നിന്നില്ലെന്നാണ് ആരോപണം. ഇതിനെ എതിർത്ത ചിലർ സംഘം വാക്കേറ്റത്തിൽ ഏർപ്പെടുന്ന വീഡിയോ വൈറലായതോടെയാണു പൊലീസ് ഇടപെട്ടത്. പിവിആർ സിനിമാസിന് നോട്ടിസ് അയച്ച പൊലീസ്, സംഭവ ദിവസത്തെ സിസി ക്യാമറ ദൃശ്യങ്ങളും സിനിമ കാണാനെത്തിയവരുടെ വിശദാംശങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

Read More

ദീപാവലി ദിവസം കോളടിച്ചത് ട്രാഫിക് പോലീസിന്.

ബെംഗളൂരു :ദീപാവലിനാളിൽ ആഘോഷങ്ങളുടെ പൊലിമ മഴ കുറച്ചെങ്കിലും കോളടിച്ചത് ബെംഗളൂരു ട്രാഫിക് പോലീസിന്. ദീപാവലി ദിവസമായ ഒക്ടോബർ 27-ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പിഴയിനത്തിൽ 52 ലക്ഷം രൂപയാണ് ട്രാഫിക് പോലീസിന് ലഭിച്ചത്. ഹെൽമെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കൂടുതൽ പേർക്കും പിഴ ചുമത്തിയത്. 16,000 പേരാണ് അന്ന് ട്രാഫിക് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്. ഉത്സവദിവസമായതിനാൽ കൂടുതൽ ട്രാഫിക് പോലീസുകാരെ നിരത്തുകളിൽ നിയോഗിച്ചിരുന്നു. എം.ജി. റോഡ്, വിധാൻസൗധ, ട്രിനിറ്റി റോഡ്, മെജസ്റ്റിക് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ നിയമലംഘകരും പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാരും…

Read More

മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി!!

ബെംഗളൂരു: ഗദഗ് ജില്ലയിൽ മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി!! നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ദലിത് പുരുഷനും ഭാര്യയും ഗദഗ് ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നാല് വർഷം മുമ്പ് കുടുംബാംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ച് രമേഷ് മാദർ ലംബാനി സമുദായത്തിൽപ്പെട്ട ഗംഗമ്മയെ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. കുടുംബത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുകയും കർണാടകയിലെ വിവിധ സ്ഥലങ്ങളില്‍ തൊഴിലാളികളായി ജോലി ചെയ്തു വരികയുമായിരുന്നു. ബുധനാഴ്ച അവർ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങി. ലംബാനി സമുദായത്തിലെ ചിലർ ദമ്പതികളെ…

Read More

ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

ബെംഗളൂരു: ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്. മൈസൂരുവിൽ മുൻമന്ത്രി തൻവീർ സെയ്ദ്, കെ.പി.സി.സി. വക്താവ് എം. ലക്ഷ്മണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ. മൈസൂരു നഗരവികസന അതോറിറ്റിയുടെകീഴിലുള്ള ബാലഭവനിൽ നവംബർ പത്തിന് ടിപ്പുജയന്തി ആഘോഷിക്കാനായിരുന്നു പരിപാടി. ഇതിന് ബാലഭവനിലെ ബന്നിമണ്ഡപ സ്റ്റേഡിയത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നഗരവികസന അതോറിറ്റിക്ക് തൻവീർ സെയ്ദ് കത്തുനൽകിയിരുന്നു. പക്ഷേ, അതോറിറ്റി അനുമതി നിഷേധിച്ചു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. അതോറിറ്റിയുടെ ഹാൾ പല പരിപാടികൾക്കും വാടകയ്ക്ക് നൽകാറുണ്ട്. എന്തുകൊണ്ടാണ് ടിപ്പുജയന്തി ആഘോഷത്തിനുമാത്രം നൽകാത്തതെന്ന് എം. ലക്ഷ്മണ ചോദിച്ചു. നഗരവികസന അതോറിറ്റി ഓഫീസിനുമുമ്പിൽ…

Read More

ഒരു മലയാളി ഉൾപ്പടെ ആറു പേർക്ക് ഇൻഫോസിസ് പുരസ്‌കാരം; സ്വർണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും അടങ്ങുന്നതാണ് പുരസ്കാരം

ബെംഗളൂരു: ഒരു മലയാളി ഉൾപ്പടെ ആറു പേർക്ക് ഇൻഫോസിസ് പുരസ്‌കാരം; സ്വർണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും (ഏകദേശം 71 ലക്ഷം രൂപ) അടങ്ങുന്നതാണ് പുരസ്കാരം. ഗവേഷണ മേഖലകളിലെ നേട്ടങ്ങൾക്കുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 11-ാം ഇൻഫോസിസ് പുരസ്കാരങ്ങൾ മലയാളിയായ പ്രൊഫ. മനു വി. ദേവദേവൻ ഉൾപ്പെടെ ആറുപേർക്ക്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ മനു വി. ദേവദേവൻ ഹിമാചൽപ്രദേശിലെ മംഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.) സ്‌കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസറാണ്. മധ്യകാല ഇന്ത്യയെക്കുറിച്ചുള്ള…

Read More

വൈറ്റ് ഫീൽഡിൽ നിന്ന് പുതിയ റെയിൽവേ ലൈൻ വരുന്നു.

ബെംഗളൂരു :  വൈറ്റ്ഫീൽഡ് നിന്നും കോളാറിലേക്ക് പുതിയ റെയിൽവേ ലൈൻ നിർമിക്കാൻ പദ്ധതി. 53 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ പദ്ധതി രേഖ സംസ്ഥാന സർക്കാർ കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദിക്ക് സമർപ്പിച്ചു. നിലവിൽ ബെംഗളൂരുവിൽനിന്ന് ദേവനഹള്ളി, ദൊഡ്ജല, ചിന്താമണി വഴി പാസഞ്ചർ സർവീസുകൾ ഉണണ്ടങ്കിലും . ഇത് ഏറെ സമയദൈർഘ്യം ഉണ്ടാകുന്നതാണ്. ഈ സാഹചര്യത്തിലാണ് നഗരത്തോട് ചേർന്ന് കിടക്കുന്ന കോളാറിലേക്ക് പുതിയ പാത പരിഗണിക്കുന്നത് . പദ്ധതിക്കായി 12780 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.

Read More

കുരങ്ങൻമാരുടെ സംരക്ഷണത്തിനായി ഒരു പാർക്ക് !

ബെംഗളൂരു : ശിവമൊഗ്ഗ യിൽ കുരങ്ങന്മാരെ സംരക്ഷിക്കാൻ പ്രത്യേകം പാർക്ക് സ്ഥാപിക്കും. ഹൊസനഗര താലൂക്കിൽ ശരാവതി നദിക്കരയിൽ 100 മീറ്ററിലാണ് പാർക്ക് സ്ഥാപിക്കുന്നത്. കുരങ്ങന്മാർ നാട്ടിലിറങ്ങുന്നത് തടയാൻ ഇവിടെ സംരക്ഷണവലയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കുരങ്ങ് ശല്യം കൊണ്ട് ജില്ലയിലെ കർഷകർ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് നടപടി. ഹിമാചൽപ്രദേശിലും ആസാമിലും പ്രവർത്തിക്കുന്ന കുരങ്ങ് പാർക്ക് മാതൃകയിലായിരിക്കും ഇവിടെയും പ്രവർത്തനം എന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More

ഇനി ഭൂമിക്കടിയിലും മൊബൈൽ സിഗ്നൽ ലഭിക്കും!

ബെംഗളൂരു : മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഇടതടവില്ലാതെ മൊബൈലിൽ വിളിക്കുകയേ വാട്സ് ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഭൂഗർഭ പാതയിൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ സിഗ്നൽ ലഭ്യമായതിതിനെ തുടർന്നാണിത്. 2017 ജൂണിൽ നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയപ്പോൾ മുതൽ ഭൂഗർഭ പാതയിൽ സിഗ്നൽ ലഭ്യമായിരുന്നില്ല. നാഗസാന്ദ്ര- യെലച്ചനഹളളി (ഗ്രീൻ ലൈൻ ) കെ ആർ മാർക്കറ്റ് മുതൽ സംപിഗെ റോഡ് വരെയും  മൈസൂർ റോഡ് – ബയപ്പനഹള്ളി (പർപ്പിൾ ലൈൻ)  പാതയിൽ കബ്ബൺ റോഡ് മുതൽ സിറ്റി റെയിൽവേ…

Read More
Click Here to Follow Us