മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി!!

ബെംഗളൂരു: ഗദഗ് ജില്ലയിൽ മിശ്രവിവാഹിതരായ ദമ്പതികളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി!!

നാല് വര്‍ഷം മുന്‍പ് വിവാഹിതരായ ദലിത് പുരുഷനും ഭാര്യയും ഗദഗ് ജില്ലയിലെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

നാല് വർഷം മുമ്പ് കുടുംബാംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ച് രമേഷ് മാദർ ലംബാനി സമുദായത്തിൽപ്പെട്ട ഗംഗമ്മയെ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

കുടുംബത്തിൽ നിന്നുള്ള ആക്രമണം ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യുകയും കർണാടകയിലെ വിവിധ സ്ഥലങ്ങളില്‍ തൊഴിലാളികളായി ജോലി ചെയ്തു വരികയുമായിരുന്നു. ബുധനാഴ്ച അവർ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങി.

ലംബാനി സമുദായത്തിലെ ചിലർ ദമ്പതികളെ ആക്രമിക്കുകയും പിന്നീട് കല്ലെറിഞ്ഞുകൊല്ലുകയുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts