ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

ബെംഗളൂരു: ടിപ്പുജയന്തി ആഘോഷത്തിന് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്. മൈസൂരുവിൽ മുൻമന്ത്രി തൻവീർ സെയ്ദ്, കെ.പി.സി.സി. വക്താവ് എം. ലക്ഷ്മണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ.

മൈസൂരു നഗരവികസന അതോറിറ്റിയുടെകീഴിലുള്ള ബാലഭവനിൽ നവംബർ പത്തിന് ടിപ്പുജയന്തി ആഘോഷിക്കാനായിരുന്നു പരിപാടി. ഇതിന് ബാലഭവനിലെ ബന്നിമണ്ഡപ സ്റ്റേഡിയത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നഗരവികസന അതോറിറ്റിക്ക് തൻവീർ സെയ്ദ് കത്തുനൽകിയിരുന്നു.

  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു

പക്ഷേ, അതോറിറ്റി അനുമതി നിഷേധിച്ചു. ഇതിനെതിരെയായിരുന്നു പ്രതിഷേധം. അതോറിറ്റിയുടെ ഹാൾ പല പരിപാടികൾക്കും വാടകയ്ക്ക് നൽകാറുണ്ട്. എന്തുകൊണ്ടാണ് ടിപ്പുജയന്തി ആഘോഷത്തിനുമാത്രം നൽകാത്തതെന്ന് എം. ലക്ഷ്മണ ചോദിച്ചു.

നഗരവികസന അതോറിറ്റി ഓഫീസിനുമുമ്പിൽ നടന്ന പ്രതിഷേധധർണയിൽ സിറ്റി കോൺഗ്രസ് പ്രസിഡന്റ് ആർ. മൂർത്തി, മുൻ മേയർ അയ്യൂബ് ഖാൻ എന്നിവരും പങ്കുചേർന്നു.

  പോലീസ് ബൈക്കിനുള്ളിൽ 'അതിഥി'; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ 'റെഡ് സിഗ്നൽ'!
[masterslider id="10"]

Related posts

Click Here to Follow Us