ഗതാഗത നിയമലംഘന കുടിശ്ശികയടയ്ക്കുന്നവർക്ക് സ്പെഷ്യൽ ഓഫറുമായി ഗതാഗതവകുപ്പ്

ബെംഗളൂരു : ഗതാഗതനിയമലംഘനത്തിന് പിഴയടയ്ക്കാനുള്ളവർക്ക് 50 ശതമാനം കിഴിവ് നൽകാൻ ഗതാഗതവകുപ്പ്.കുടിശ്ശികയായി കിടക്കുന്ന തുക മുഴുവനായി പിരിച്ചെടുക്കുക, പിഴയൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.

ഫെബ്രുവരി 11-നുള്ളിൽ ഓൺലൈൻ സംവിധാനത്തിലൂടെ പിഴയടയ്ക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തേ കർണാടക ലീഗൽ സർവീസസ് അതോറിറ്റി ഇത്തരം കേസുകൾ തീർപ്പാക്കണമെന്ന് ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?

ബെംഗളൂരുവിൽമാത്രം ഗതാഗതനിയമലംഘനത്തിന് പിഴയൊടുക്കാനുള്ള 4.2 ലക്ഷം ചലാനുകൾ പുറപ്പെടുവിച്ചതായാണ് കണക്ക്. 500 കോടിയോളം രൂപ ഈയിനത്തിൽ ലഭിക്കാനുണ്ട്. ക്യാമറയിൽ പതിയുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പുറപ്പെടുവിക്കുന്ന ചലാനുകളാണ് ഭൂരിഭാഗവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി "നാട്ടിലേക്ക് മടങ്ങൂ" എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts