വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലു പേരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന്…

Read More

‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ 

ബെംഗളൂരു: പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് നിർമ്മിച്ച കന്നഡ ചിത്രം ‘ഡെയർ ഡെവിൽ മുസ്തഫ’ക്ക് നികുതിയിളവ് അനുവദിച്ച് കർണാടക സർക്കാർ. മതസൗഹാർദം പ്രമേയമാക്കിയ ചിത്രം പ്രമുഖ കഥാകൃത്ത് പൂർണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സൊഹ്ഗലാണ് സംവിധാനം ചെയ്തത്. നിർമാതാക്കളെ കിട്ടാത്തതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം പൂർത്തിയായത്. ധാലി ധനഞ്ജയയുടെ ‘ധാലി പിക്ചേഴ്സ് നിർമാണ പങ്കാളിയായി എത്തുകയും കെ.ആർ.ജി സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കുകയും ചെയ്തു. ചിത്രത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടിത്തറയിൽ…

Read More

വെള്ളത്തിനു പകരം ആസിഡ് കുടിച്ച പെൺകുട്ടി മരിച്ചു

ചെന്നൈ∙ വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.   എന്നാൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മസ്തിഷ്കാഘാതത്തെ തുടർന്നാണ് പെൺകുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടൻ തന്നെ പെൺകുട്ടി തുപ്പിക്കളഞ്ഞതാണെന്നും കുട്ടിയുടെ ഉള്ളിൽ വളരെ കുറവ്…

Read More

ബിഗ് ബോസിൽ നിന്നും പുറത്താവുന്നത് ആ ഒരാൾ

ഫിനാലെയോട് അടുക്കുന്തോറും ബിഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. നാളെ ഷോയിൽ നിന്നും ഒരാൾ കൂടെ പുറത്താകും. പ്രമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു ബോക്സിൽ ആണ് ഇത്തവണ പുറത്ത് പോവുന്ന ആളുടെ പേര്. അത് രസകരമായ ഒരു ബോക്സല്ല, ഇന്ന് ഇവിടെ നിന്ന് പോകുന്ന ആളുടെ പേര് അതിന്റയകത്തുണ്ട്, അത് ആരാണ് എന്ന് എനിക്ക് അറിയില്ല എന്നും മോഹൻലാല്‍ വ്യക്തമാക്കുന്ന ഒരു പ്രൊമൊ പുറത്തു വീട്ടിരിക്കുന്നത്. വീട്ടിന്റെയുള്ളിലുള്ളവരോട് യാത്ര പറഞ്ഞിട്ട് പുറത്തായയാള്‍ക്ക് തന്റെ അടുത്തേയ്‍ക്കുവരാമെന്നും പ്രൊമൊയില്‍ വ്യക്തമാക്കുകയാണ് മോഹൻലാല്‍. ഫിനാലെയോട്…

Read More

അപ്പാർമെന്റിൽ എത്തിയത് മലിന ജലം ; 140 പേർ ആശുപത്രിയിൽ

ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 140 പേർ ആശുപത്രിയിലായ സംഭവത്തിനു കാരണം കുഴൽക്കിണറിൽ മലിനജലം കലർന്നതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ 2 കുഴൽ കിണറുകളിൽ ഒന്നിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യ പൈപ്പിൽ നിന്നുള്ള ജലം കുഴൽ കിണറ്റിൽ കലർന്നതായാണ് നിഗമനം. പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കയുയർത്തുന്നതാണ് കണ്ടെത്തൽ. നഗരത്തിലെ കുഴൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ നിരന്തര പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More

‘ജവാന്‍’ ഉത്പാദനം വർധിപ്പിക്കാൻ ഒരുങ്ങി കേരളം 

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ‍ഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാ‍ഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ക‍ഴിയുന്നത്. നിലവില്‍ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററില്‍ നിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയര്‍ത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂര്‍ ഷുഗര്‍…

Read More

സൗജന്യ യാത്ര ഉൾപ്പെടെ സർക്കാരിന്റെ വാർഷിക ചെലവ് 40000 കോടിയിലേറെ 

ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി. സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി…

Read More

കേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില 

തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…

Read More

ബെംഗളൂരുവിലക്ക് സ്പെഷ്യൽ ട്രെയിൻ നാളെ മുതൽ

തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. ‌കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ്‌ 18 മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽ നിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ്‌ 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന്‌ എസ്‌എംവിടി ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടും. ടിക്കറ്റുകൾക്ക്‌ സ്‌പെഷ്യൽ നിരക്കാണ്‌. ട്രെയിനുകൾക്ക്‌ റിസർവേഷൻ ആരംഭിച്ചു.

Read More

ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു 

ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്. ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര…

Read More
Click Here to Follow Us