വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാലു പേരുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷത്തിനിടെ കൊല ചെയ്യപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. ബെല്ലാരെയിലെ മസൂദ് 2022 ജൂലൈ 19നും മംഗലപേട്ടയിലെ മുഹമ്മദ് ഫാസില്‍ 2022 ജൂലൈ 28നും കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍ 2022 ഡിസംബര്‍ 24നും കാട്ടിപ്പള്ളയിലെ ദീപക് റാവു 2018 ജനുവരി 3നുമാണ് കൊല്ലപ്പെട്ടത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഇവരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡിജിപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജൂണ്‍ 19ന് നഷ്ടപരിഹാര ചെക്ക് കൈപ്പറ്റാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts