ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ പാതയിലെ കൂടിയ ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരു–മൈസൂരു അതിവേഗ പാതയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഇന്ന് മുതൽ വർധിക്കും. പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഇവിടെ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദിയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്.

  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്

കാറുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165 ഉം, ഇരുവശങ്ങളിലേക്ക് 250 രൂപയുമായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്.

പ്രതിമാസ പാസ് 4525 രൂപയിൽനിന്ന് 5575 ആയി ഉയരും. കഴിഞ്ഞ മാസം 14ന് ആണ് ബെംഗളൂരു മുതൽ മാണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts