ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; 15 ദിവസം കൊണ്ട് ലഭിച്ചത് 92 കോടി

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴുള്ള വരുമാനത്തിന്റെ കണക്കുകള്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഹാപ്പി.

വന്‍ഭക്തജന തിരക്കിനൊപ്പം വരുമാനവും വര്‍ദ്ധിക്കുകയാണ്. 15 ദിവസം കൊണ്ട് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷച്ച് 33.33 ശതമാനം വരുമാന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

കഴിഞ്ഞ സീസണില്‍ ആദ്യ 15 ദിവസത്തെ വരുമാനം 69 കോടി ആയിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം.

കഴിഞ്ഞ വര്‍ഷം ഇത് 32 കോടിയായിരുന്നു. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
[masterslider id="10"]

Related posts

Click Here to Follow Us