ബെംഗളൂരു വിമാനത്താവളത്തിലെ 50 വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു; 20 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു : കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ തടസ്സം നേരിട്ടു . ഇന്നലെ രാത്രി മുതൽ 70 ലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇതുവരെ ആകെ 22 വിമാന സർവീസുകൾ റദ്ദാക്കുകയും 50 ലധികം വിമാന സർവീസുകൾ വൈകുകയും ചെയ്തു.

വിമാനത്തിന്റെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ, കൊൽക്കത്ത, ഡൽഹി, മുംബൈ, ഡെറാഡൂൺ, വാരണാസി, അഹമ്മദാബാദ്, പൂനെ, ചെന്നൈ, ഭോപ്പാൽ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങളിലാണ് തടസ്സം നേരിട്ടത്.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടാത്തതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. കൃത്യസമയത്ത് എത്തിയിട്ടും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്തതിൽ ചിലർ രോഷം പ്രകടിപ്പിച്ചു. ഇന്നലെ മാത്രമല്ല ഇന്നും ചില വിമാനങ്ങളുടെ വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ഉണ്ടായ അതിശൈത്യവും പ്രതികൂല കാലാവസ്ഥയും കാരണം ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 81 വിമാനങ്ങളാണ് വൈകിയത് . ചില വിമാനങ്ങൾ കുറഞ്ഞ സമയത്തേക്ക് വൈകി, മറ്റുള്ളവ പരമാവധി 69 മിനിറ്റ് ഓളമാണ് വൈകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാനദണ്ഡങ്ങൾ അനുസരിച്ച്, വിമാന കാലതാമസത്തിന് 15 മിനിറ്റ് പരിധിയുണ്ട്, പുറപ്പെടാൻ നിശ്ചയിച്ചിരുന്ന 81 വിമാനങ്ങളിൽ 33 വിമാനങ്ങൾ മാത്രമേ ഈ പരിധി കടന്നിട്ടുള്ളൂ. മംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും എത്തുന്ന വിമാനങ്ങളും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts