ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്.

ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചറി പ്രകടനവും അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിങ്ങുമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 36 പന്തുകളില്‍നിന്ന് 63 റണ്‍സ്്ഗില്‍ നേടി.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. ഗില്‍ 50 പന്തില്‍ 92 റണ്‍സെടുത്തു പുറത്തായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts