നഗരത്തിൽ ചൂട് കനക്കുന്നു!!

ബെംഗളൂരു: സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുന്നു, ചിക്കനഹള്ളിയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 11.3 ഡിഗ്രി സെൽഷ്യസ് രേഘപെടുത്തിയതെന്ന് കർണ്ണാടക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

ഇപ്പോഴും, ഹാസൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, കോലാർ ജില്ലകളിലാണ് രേഖപ്പെടുത്തിയത്. 6 ഡിഗ്രി സെൽഷ്യസ് മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

അതേസമയം ഹവേരി, ഉത്തര കന്നഡ, ബെല്ലാരി ജില്ലകളിലെ ചില ഭാഗങ്ങളിൽ പരമാവധി താപനില 38°C മുതൽ 41°C വരെ രേഖപ്പെടുത്തി.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

ബെംഗളൂരുവിൽ നേരിയ തണുപ്പിനൊപ്പം മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കർണ്ണാടക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

ബെംഗളൂരു നഗരത്തിൽ പ്രധാനമായും രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. രാവിലെയും രാത്രിയും ചിലയിടങ്ങളിൽ തണുത്ത കാറ്റ് വീശും.

ഇതൊക്കെയാണെങ്കിലും, സൂര്യതാപം കൂടുതൽ സാധാരണമായിരിക്കും. കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസുമായിരിക്കും.

അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും വരണ്ട കാലാവസ്ഥയുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts