തുപ്പൽ കുപ്പിയിലാക്കി വിറ്റ് യുവതിയുടെ മാസ വരുമാനം 41 ലക്ഷം രൂപ 

വളരെ വിചിത്രം എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പേരുണ്ട്. അങ്ങനെ ഒരാളാണ് ലതീഷ ജോണ്‍സ് എന്ന യുവതി. തന്റെ കടങ്ങള്‍ വീട്ടുന്നതിന് വേണ്ടി സ്വന്തം തുപ്പല്‍ കുപ്പിയിലാക്കി വിറ്റു തുടങ്ങിയെന്നാണ് ലതീഷ പറയുന്നത്. മാസം ഇങ്ങനെ 41 ലക്ഷം വരെ താൻ നേടുന്നു എന്നും അവള്‍ പറയുന്നു. ബയോ മെഡിക്കല്‍ സയൻസ് പഠിക്കുക എന്നതായിരുന്നു ലതീഷയുടെ ആഗ്രഹം. അതിന് വേണ്ടി യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ ചെലവുകള്‍ നേരിടാനായി പാര്‍ട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ടായിരുന്നു…

Read More

പശുവിന്റെ പോസ്റ്റ്‌മോർട്ടത്തിന് കൈക്കൂലി ചോദിച്ചു; മൃഗഡോക്ടർ ലോകായുക്തയുടെ കെണിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥർ മനുഷ്യത്വം മറന്ന് പൊതുജനങ്ങളെ കൊള്ളയടിക്കുന്നതായി ആക്ഷേപം. ചിത്രദുർഗ ജില്ലയിൽ സമാനമായ സംഭവത്തിൽ ചത്ത പശുവിന്റെ പോസ്റ്റ്‌മോർട്ടത്തിന് കൈക്കൂലി ചോദിച്ച മൃഗഡോക്ടറാണ് ഇപ്പോൾ ലോകായുക്തയുടെ കെണിയിൽ വീണിരിക്കുന്നത്. കഴിഞ്ഞ അഞ്ചാറു വർഷമായി നിശ്ചലമായിരുന്ന ലോകായുക്ത വകുപ്പിന് അടുത്തിടെയാണ് കൂടുതൽ അധികാരങ്ങൾ ലഭിച്ചത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജനങ്ങളിൽ നിന്ന് പണം തട്ടുന്ന ഉദ്യോഗസ്ഥരെ പിടികൂടാനും തക്കതായ ശിക്ഷ നൽകാനും ലോകായുക്ത വകുപ്പ് സജീവമാണ്. ചിറ്റദുർഗ ജില്ലയിലെ ഹോളൽകെരെ താലൂക്ക് ചിക്കജാജുരു വില്ലേജിൽ ചത്ത പശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകാൻ വെറ്ററിനറി…

Read More

ഡി.കെ ശിവകുമാർ ഇന്ന് തൃശ്ശൂരിൽ 

തൃശ്ശൂർ : ഡി കെ ശിവകുമാര്‍ ഇന്ന് തൃശൂരില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും. കെ.സി. വേണുഗോപാല്‍, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങിലെത്തും. നാളെ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കും. 25-ന് ഉച്ചതിരിഞ്ഞ്…

Read More

ഹിജാബ് നിരോധനം നീക്കാൻ ഒരുങ്ങി കോൺഗ്രസ് സർക്കാർ

ബെംഗളൂരു : ബി.​ജെ.​പി സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്കം ചെയ്യാൻ ഒരുങ്ങി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. മ​ന്ത്രി​സ​ഭ വി​ക​സ​നം പൂ​ർ​ത്തി​യാ​യ​ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങും. ഒ​രാ​ഴ്ച​ക്ക​കം മ​ന്ത്രി​സ​ഭ വി​ക​സ​ന​വും വ​കു​പ്പു വി​ഭ​ജ​ന​വും പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് വി​വ​രം. കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്ക​ൽ. ഇ​ത​ട​ക്കം വ​ർ​ഗീ​യ വി​ഭ​ജ​ന ല​ക്ഷ്യ​ത്തോ​ടെ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന എ​ല്ലാ നി​യ​മ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹി​ജാ​ബ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‍ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ഭി​ന്ന​വി​ധി…

Read More

ബില്ല് അടച്ചില്ല, കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരന് മർദ്ദനം 

ബെംഗളൂരു: കൊപ്പല്‍ ജില്ലയില്‍ വൈദ്യുതി മീറ്റര്‍ പരിശോധിക്കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ ആക്രമണം. ബില്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനും , സഹായിക്കുമാണ് മര്‍ദ്ദനമേറ്റത് . കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചത്. കുക്കൻപള്ളി സ്വദേശി ചന്ദ്രശേഖര്‍ ഹിരേമത്തിന്റെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ഗുല്‍ബര്‍ഗ ബെസ്കോം ജീവനക്കാരനായ മഞ്ജുനാഥിനാണ് മര്‍ദ്ദനമേറ്റത് . കഴിഞ്ഞ ആറ് മാസമായി 9,999 രൂപയാണ് ഹിരേമത്തിന്റെ കുടിശ്ശിക. മഞ്ജുനാഥ് ഇത് പറഞ്ഞയുടൻ…

Read More

കേരള സ്റ്റോറി കാണാൻ അവധിയും ടിക്കറ്റും നൽകി ആയുർവേദ കോളേജ്

ബെംഗളൂരു: കേരള സ്റ്റോറി കാണുന്നതിനായി കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ആയുർവേദ കോളേജ്. ബാഗൽകോട്ട് ഇൽകൽ വിജയ മഹാന്തേഷ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് കോളേജിന്റെ സമീപത്തെ തിയേറ്ററിൽ സിനിമ കാണുന്നതിന് ഇന്നലെ ഉച്ചയ്ക്ക് കോളേജ് അവധി നൽകിയത്. ഒപ്പം സൗജന്യ ടിക്കറ്റും നൽകി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥിനികൾ നിർബന്ധമായും സിനിമ കാണണമെന്നും പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.

Read More

മന്ത്രിസഭാ വികസനം ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ 

ബെംഗളൂരു: മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്. മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ വിഭജിച്ചു നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.

Read More

ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്കുള്ള കേരള ആർടിസിയുടെ പുതിയ സർവീസ് ആരംഭിച്ചു. പേരാമ്പ്ര, മാനന്തവാടി വഴിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് മൈസൂരു, കുട്ട, മാനന്തവാടി, വെള്ളമുണ്ട, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര, അത്തോളി വഴി രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. തിരികെ രാത്രി 9 ന് കോഴിക്കോട് നിന്നും ഇതേ റൂട്ടിൽ രാവിലെ 6 മണിക്ക് ബെംഗളൂരു സാറ്റ്ലൈറ്റ് ടെർമിനലിൽ എത്തും.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Read More

ബജ്റംഗദൾ – ബിജെപി ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്

ബെംഗളൂരു: മംഗളൂരുവിനടുത്ത വിട്ട്ല ടൗണില്‍ ഇന്നലെ ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പെറാജെയിലെ ബജ്റംഗദള്‍ ഓര്‍ഗനൈസര്‍ മഹേന്ദ്ര, ബി.ജെ.പി പ്രവര്‍ത്തകൻ പ്രശാന്ത് നായ്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മഹാലിംഗ നായക് എന്നിവരെ പരിക്കുകളോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാള്‍ ഉപയോഗിച്ചാണ് അക്രമം എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് നിഷേധിച്ച പോലീസ് വടിയാണ് ഉപയോഗിച്ചതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുത്തൂര്‍ മേഖലയില്‍ ബി.ജെ.പിയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതെന്നാണ് സൂചന.

Read More

പ്ലസ് ടു ഫലം നാളെ; വേഗത്തിൽ അറിയാം ആപ്പിലൂടെ…

തിരുവനന്തപുരം: ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി പരീക്ഷകളുടെ ഫലം നാളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാര്‍ത്തസമ്മേളനത്തിലൂടെയാണ് പ്ലസ് ടു ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം ലഭിച്ച്‌ തുടങ്ങും. ഇതിനായി അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്ലിക്കേഷനുകളുമാണ് ഹയര്‍ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് (ഡിഎച്ച്‌എസ്‌ഇ) സജ്ജമാക്കിയിരിക്കുന്നത്. പ്ലസ് ടു ഫലങ്ങള്‍ എവിടെ അറിയാം? അഞ്ച് വെബ്സൈറ്റുകളിലൂടെയും മൂന്ന് ആപ്പുകളിലൂടെയുമാണ് ഇത്തവണത്തെ ഹയര്‍ സക്കൻഡറി,…

Read More