ബില്ല് അടച്ചില്ല, കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരന് മർദ്ദനം 

ബെംഗളൂരു: കൊപ്പല്‍ ജില്ലയില്‍ വൈദ്യുതി മീറ്റര്‍ പരിശോധിക്കാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നേരെ ആക്രമണം.

ബില്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരനും , സഹായിക്കുമാണ് മര്‍ദ്ദനമേറ്റത് . കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചത്.

കുക്കൻപള്ളി സ്വദേശി ചന്ദ്രശേഖര്‍ ഹിരേമത്തിന്റെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ഗുല്‍ബര്‍ഗ ബെസ്കോം ജീവനക്കാരനായ മഞ്ജുനാഥിനാണ് മര്‍ദ്ദനമേറ്റത് . കഴിഞ്ഞ ആറ് മാസമായി 9,999 രൂപയാണ് ഹിരേമത്തിന്റെ കുടിശ്ശിക. മഞ്ജുനാഥ് ഇത് പറഞ്ഞയുടൻ തന്നെ ഹിരേമത്ത് ചീത്ത പറയുകയും പലതവണ തല്ലുകയും ചെയ്തു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

മഞ്ജുനാഥിന്റെ സഹായിയാണ് പ്രതിയുടെ ഈ പ്രവൃത്തി തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് കണ്ട പ്രതി മഞ്ജുനാഥിന്റെ കൂട്ടാളിയെയും ആക്രമിക്കാൻ ശ്രമിച്ചു. ഇലക്‌ട്രിസിറ്റി സപ്ലൈ ഉദ്യോഗസ്ഥരുമായി ആളുകള്‍ തര്‍ക്കിച്ച സംഭവങ്ങള്‍ പലതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൗജന്യ വൈദ്യുതി നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് പറഞ്ഞ് ആളുകള്‍ ബില്ലടയ്‌ക്കാൻ വിസമ്മതിക്കുന്നത് കാണാമായിരുന്നു. എല്ലാ വീട്ടിലും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഞങ്ങള്‍ കറന്റ് ബില്ല് അടയ്‌ക്കില്ല. അത് എന്തും ആകട്ടെ ഞങ്ങള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിട്ടുണ്ട്, ഞങ്ങള്‍ക്ക് അത് വേണം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts