ബെംഗളൂരു: 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക . ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഐ വീടുകൾക്കും ദിവസവും അരവ്യാപാര നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും നമ്മ…
Read MoreDay: 1 May 2023
മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂരിനും തിരുനാവായയ്ക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. സി4 കോച്ചിലെ 62,63 സീറ്റുകളുടെ ഭാഗത്താണ് കല്ലേറുണ്ടായത്. ചില്ലില്‍ വിള്ളല്‍ കണ്ട യാത്രക്കാര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ട്രെയിനിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.. അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തിൽ ആര്‍പിഎഎഫും കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreകോൺഗ്രസ് വഞ്ചനയുടെ മറ്റൊരു മുഖം ;പ്രധാനമന്ത്രി
ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചുവെന്നും വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreവിദ്യാർത്ഥികളുടെ പേരിൽ വായ്പ തട്ടിപ്പ്, മലയാളി ട്രസ്റ്റിനെതിരെ കേസ്
ബെംഗളൂരു:നഗരത്തിലെ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരു ഹെഗ്ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കര്‍, ശ്യാം, ലിജു ജേക്കബ് ജോണ്‍, അമോള്‍, ജോമോള്‍ ജോസ്, നിഷ അനില്‍ എന്നിവരുടെ പേരിലാണ് കൊത്തന്നൂര്‍ പോലീസ് കേസെടുത്തത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരില്‍ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്.…
Read Moreബിജെപി പ്രകടന പത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ…
Read Moreകേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് മദനി
ബെംഗളൂരു:സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് പോകേണ്ടതില്ലെന്ന് നിലപാടെടുത്ത് മദനി. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്,മദനിയേയും കടുത്ത ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നത്. എങ്കിലും ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി തീരുമാനിക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പോലീസിന്റെയും നിലപാട്.82 ദിവസത്തെ സന്ദർശനത്തിന് ഈ നിലയിൽ 56…
Read Moreകേരളത്തിൽ നിന്നും 22 സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കായി 22 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. തിങ്കളാഴ്ച കണ്ണൂർ- മൂന്ന്, എറണാകുളം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട് – മുമ്പ്, പാലക്കാട്- നാല് , തൃശൂർ- അഞ്ച്, മൂന്നാർ- ഒന്ന് എന്നിങ്ങനെയാണ് സർവിസ് പ്രഖ്യാപിച്ചത്. സർവിസുകൾ: കണ്ണൂർ- ബെംഗളൂരു (രാത്രി 9.14, 9.28, 8.05), എറണാകുളം – ബെംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48), കോഴിക്കോട് – ബംഗളൂരു (രാത്രി 9.19, 9.22, 8.51), പാലക്കാട് – 4.2, ബംഗളൂരു. , 9.33,…
Read Moreസിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമം, കേസിൽ കുടുങ്ങി മുൻ ഡിവൈഎസ്പി
കാസർകോട് : സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിയും നടനുമായ മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തു. കാസർകോട് പെരിയയിലെ ഹോം സ്റ്റെയിൽ വെച്ചാണ് സംഭവം നടന്നതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും തന്റെ മുറിയിൽ കിടക്കണമെന്ന് മധുസൂദനൻ ആവശ്യപ്പെട്ടതായും യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreക്രൈ പിഎം പ്രചാരണവുമായി കോൺഗ്രസ്
ബെംഗളൂരു: പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശർമയും ജെപി നദ്ദയുമടങ്ങുന്ന വമ്പൻ നേതാക്കളെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകയാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കൾ നിരന്തരം പരിഹസിച്ചിട്ടും പ്രവർത്തന മണ്ഡലത്തിൽ നിന്ന് പിന്മാറാത്ത തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈ പിഎം -പെസിഎം പ്രചാരണവുമായി കോൺഗ്രസ്…
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് നേരെ പ്രവർത്തക ഫോൺ എറിഞ്ഞു
ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ പ്രവർത്തക ഫോണ്‍ എറിഞ്ഞു. മോദിയുള്ള വാഹനത്തിലേക്കാണ് ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു മൊബെെല്‍ ഫോണ്‍ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുന്‍പില്‍ മൊബെെല്‍ ഫോണ്‍ വന്നു വിഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ പൂക്കള്‍ക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി ഫോൺ അവര്‍ക്ക്…
Read More