സ്റ്റേഷനിൽ ചീട്ടുകളി; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു : കലബുറഗി ജില്ലയിലെ വാഡി പോലീസ് സ്റ്റേഷനിൽ ചീട്ടുകളിയിലേർപ്പെട്ട അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു.

എ.എസ്.ഐ. മെഹമൂദ് മിയ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജ്, സായ്ബണ്ണ, ഇമാം, കോൺസ്റ്റബിൾ നാഗഭൂഷൺ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

ഇവർ ചീട്ടുകളിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത് പൊതുജനങ്ങളിൽനിന്ന്‌ പോലീസിനുനേരേ പ്രതിഷേധത്തിനിടയാക്കി.

ഇതേത്തുടർന്നാണ് പോലീസുകാരുടെപേരിൽ നടപടിയെടുത്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts