കല്യാണം ശരിയായില്ല; അമ്മയുടെ മുന്നിൽവെച്ച് യുവാവ് വൈദ്യുതിലൈനിൽ കയറി ജീവനൊടുക്കി

ബെംഗളൂരു: കല്യാണം ശരിയാകാത്തതിൽ മനംനൊന്ത് കൊല്ലെഗൽ താലൂക്കിലെ മധുവനഹള്ളിയിൽ ഹൈടെൻഷൻ വൈദ്യുതിലൈനിൽ കയറി യുവാവ് ആത്മഹത്യചെയ്തു.

മധുവനഹള്ളിയിലെ സിദ്ധരാജമ്മയുടെ മകൻ മസന ഷെട്ടി (27)യാണ് മരിച്ചത്. ഒട്ടേറെ പെണ്ണുകണ്ടെങ്കിലും വിവാഹം ശരിയാകാത്തതിൽ മസന ഷെട്ടി നിരാശനായിരുന്നു.

പോസ്റ്റിൽക്കയറി വൈദ്യുതിലൈനിൽ തൊടാൻശ്രമിച്ച യുവാവിനെ അമ്മയും ഗ്രാമവാസികളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.

  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍

മരിക്കുന്നതിനുമുൻപ് യുവാവ് തന്റെ രണ്ടുകൈയും ഉയർത്തിപ്പിടിച്ച് അമ്മയ്ക്കും ഗ്രാമവാസികൾക്കും വിടപറഞ്ഞ് വൈദ്യുതിലൈനിൽ കയറി പിടിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ കൊല്ലെഗൽ റൂറൽ പോലീസും ഫയർഫോഴ്‌സുംചേർന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us