ബിപിഎൽ കുടുംബത്തിനു ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം

ബെംഗളൂരു: 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക . ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്.

ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഐ വീടുകൾക്കും ദിവസവും അരവ്യാപാര നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും നമ്മ ക്ലിനിക് തുറക്കും. മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്നോളജിയും സംയോജിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും, 30,000 കോടി അഗ്രി ഫണ്ട് നടപ്പാക്കും. ടൂറിസം വികസനത്തിനും, വ്യവസായിക ഇടനാഴികളുടെ വികസനത്തിനുമായി പദ്ധതി നടപ്പിലാക്കുന്നു. വർഷംതോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts