ക്രൈ പിഎം പ്രചാരണവുമായി കോൺഗ്രസ്‌

ബെംഗളൂരു: പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതോടെ കോൺഗ്രസ്‌ പ്രവർത്തകർ ഏറെ ആവേശത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശർമയും ജെപി നദ്ദയുമടങ്ങുന്ന വമ്പൻ നേതാക്കളെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകയാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കൾ നിരന്തരം പരിഹസിച്ചിട്ടും പ്രവർത്തന മണ്ഡലത്തിൽ നിന്ന് പിന്മാറാത്ത തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈ പിഎം -പെസിഎം പ്രചാരണവുമായി  കോൺഗ്രസ്‌…

Read More

ഭാരത് ജോഡോ യാത്രയിൽ പേ സിഎം ടിഷർട്ട്‌ ധരിച്ചെത്തിയ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ‘പേസിഎം’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച് എത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡ്യ ജില്ലയിലെ മല്ലേനഹള്ളിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ‘പേസിഎം’, ‘പേഅശ്വത്നാരായണൻ’, ‘പേശ്വരപ്പ’ എന്നിങ്ങനെ പ്രിന്റ് ചെയ്‌ത ടീ ഷർട്ടുകളാണ് ധരിച്ചിരുന്നത്. നേരത്തെ ഭാരത് ജോഡോ യാത്രക്കിടെ പെസിഎം എന്ന് പ്രിന്റ് ചെയ്‌ത ടീ ഷർട്ട് ധരിച്ച പ്രവർത്തകന്റെ ഷർട്ട് പോലീസ് അഴിച്ച് വാങ്ങുകയും അയാൾക്കെതിരെ ചാമരാജനഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും…

Read More
Click Here to Follow Us