ക്രൈ പിഎം പ്രചാരണവുമായി കോൺഗ്രസ്‌

ബെംഗളൂരു: പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതോടെ കോൺഗ്രസ്‌ പ്രവർത്തകർ ഏറെ ആവേശത്തിലാണ്.

നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശർമയും ജെപി നദ്ദയുമടങ്ങുന്ന വമ്പൻ നേതാക്കളെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകയാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കൾ നിരന്തരം പരിഹസിച്ചിട്ടും പ്രവർത്തന മണ്ഡലത്തിൽ നിന്ന് പിന്മാറാത്ത തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈ പിഎം -പെസിഎം പ്രചാരണവുമായി  കോൺഗ്രസ്‌ രംഗത്തെത്തിയത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ക്രൈപിഎം-പേസിഎം ഹാഷ് ടാഗ് കോൺഗ്രസ്‌ നേതാക്കൾ ഉപയോഗിച്ചതോടെ ട്വിറ്ററിൽ ട്രെൻഡായി. എന്നാൽ മോദിക്കെതിരായ പ്രചാരണം മുഖ്യമന്ത്രി ബസവരാജ ബൊമ്മെക്ക് പിടിച്ചില്ല. പ്രധാനമന്ത്രി മോദി ഒരിക്കലും കരഞ്ഞിട്ടില്ല. കോൺഗ്രസ്‌ കഴിഞ്ഞ ഒമ്പത് വർഷമായി. കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, അവർക്ക് ജനങ്ങളുടെ അനുകമ്പ നേടാൻ സാധിച്ചിട്ടില്ലെന്നും ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts