പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് നേരെ പ്രവർത്തക ഫോൺ എറിഞ്ഞു

ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ പ്രവർത്തക ഫോണ്‍ എറിഞ്ഞു.

മോദിയുള്ള വാഹനത്തിലേക്കാണ് ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു മൊബെെല്‍ ഫോണ്‍ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുന്‍പില്‍ മൊബെെല്‍ ഫോണ്‍ വന്നു വിഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ പൂക്കള്‍ക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി ഫോൺ അവര്‍ക്ക് തിരികെ നല്‍കിയെന്ന് അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഒഫ് പോലീസ് അലോക് കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി ശനിയാഴ്ച ബിദാ‌ര്‍ ജില്ലയിലെ ഹംനാബാദിലും ബെളഗാവി ജില്ലയിലെ കുടച്ചിയിലും പൊതുയോഗവും ബംഗളൂരുവില്‍ റോഡ് ഷോയും നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts