റീൽസിനായി നടുറോഡിൽ കൊലപാതക ചിത്രീകരണം; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇൻസ്റ്റാഗ്രാം റീലിനായി കൊലപാതക രംഗം ചിത്രീകരിക്കാൻ ശ്രമിച്ചത് ആളുകളെ പരിഭ്രാന്തിയിലാക്കി.

കലബുറഗിയിലാണ് സംഭവം.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഹംനാബാദ് റിംഗ് റോഡിലായിരുന്നു യുവാക്കളുടെ സാഹസികത.

സൈബന്ന, സച്ചിൻ എന്നിവരാണ് കൊലപാതകം അഭിനയിച്ച്‌ അറസ്റ്റിലായത്.

കൊലപാതക രംഗം ചിത്രീകരിക്കാൻ മൂർച്ചയുള്ള ആയുധവും ചുവന്ന ദ്രാവകവും ഉപയോഗിച്ചു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

സച്ചിൻ ‘രക്തത്തില്‍ കുളിച്ച’ നിലത്ത് കിടക്കുമ്പോള്‍, മൂർച്ചയുള്ള വസ്തു ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതായി നടിച്ച്‌ സൈബന്ന സച്ചിന്റെ മേല്‍ ഇരുന്നു.

ഇരുവരുടെയും മുഖം ‘രക്തത്തില്‍ കുളിച്ച’ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്റെ ഒരു വീഡിയോയും വൈറലായിട്ടുണ്ട്.

സംഭവം അഭിനയമാണെന്ന് അറിയാതെ ആളുകള്‍ പരിഭ്രാന്തിയിലായി.

സംഭവം ഉടൻ പോലീസിനെ അറിയിച്ചു. പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts