ജനവാസകേന്ദ്രത്തിലിറങ്ങിയ പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും പിടികൂടി

ബെംഗളൂരു : ബി ഹൊസൂർ ഗ്രാമത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.

ഗ്രാമത്തിൽ പുലികളുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മൂന്നുദിവസം മുൻപാണ് ഗ്രാമവാസികൾ പുള്ളിപ്പുലിയെ ആദ്യം കണ്ടത്.

  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!

തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ കൂടുസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രിയോടെ പുള്ളിപ്പുലിയും കുഞ്ഞുങ്ങളും കൂട്ടിൽക്കുടുങ്ങി.

തുടർന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് പുലികളെ തുറന്നുവിട്ടു. മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽനിന്ന് നാലാമത്തെ പുള്ളിപ്പുലിയെയാണ് പിടികൂടുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts