യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെശ്വന്ത്‌പുര റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയാണ് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മൃതദേഹം കണ്ടത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

പ്ലാറ്റ്‌ഫോമിൽ മൃതദേഹം കണ്ട യാത്രക്കാർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. കൊല ചെയ്ത ശേഷം പിന്നീട് മൃതദേഹം കത്തിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts