കരാറുകാരിൽ മുസ്ലീം വിഭാഗത്തിന് 4% സംവരണം; വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചു.

ബെംഗളുരു :കരാറുകളിൽ മുസ്ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ സിദ്ധരാമയ്യസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.

നിയമമന്ത്രി എച്ച്.കെ.പാട്ടീലാണു കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യൂർമെന്റ്സ് ഭേദഗതി ബിൽ അവതരിപ്പിച്ചത്.

2 കോടി രൂപയിൽ താഴെയുള്ള പൊതുവികസന പദ്ധതികൾ,ഒരു കോടി രൂപയിൽ താഴെയുള്ള സർക്കാർ ഏറ്റെടുക്കലുകൾ

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിൽ സംവരണം ഏർടുത്താനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 7ന് മുഖ്യമന്ത്രി സിദ്ധരമയ്യ ബജറ്റിൽ പ്രഖ്യാപിച്ച നിയനിർമാണത്തിന് 14ന് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സഭയ്ക്കകത്തും പുറത്തും ബില്ലിനെ എതിർത്ത് ബിജെപി രംഗത്തുണ്ട്.

ഇത്തരം കരാറുകളിൽ നിലവിൽ പട്ടികവിഭാഗങ്ങൾക്ക് 24% ഒബിസി വിഭാഗങ്ങൾക്ക് 19%എന്നിങ്ങനെ സംവരണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts