അധികാരത്തിൽ എത്തിയാൽ ജി.എസ്. ടി എടുത്തു മാറ്റും 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെളഗാവി രാംദുര്‍ഗില്‍ കരിമ്പു കര്‍ഷകരുമായി സംവദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ ഒന്നോ രണ്ടോ മിത്രങ്ങളെ സഹായിക്കാന്‍ ഭരണകാലത്ത് അവര്‍ നടത്തിയ അഴിമതി കര്‍ഷകരെ അഗ്നിപരീക്ഷയിലാക്കിയതെങ്ങനെ എന്നത് സംബന്ധിച്ച്‌ ഉള്‍ക്കാഴ്ച നല്‍കാന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതി കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവരെ ജി.എസ്.ടി കൊണ്ട് ദ്രോഹിക്കുന്നതിനുപകരം ശാക്തീകരിക്കുകയാണ് വേണ്ടത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

സര്‍ക്കാറിന് സ്വാധീനമുള്ളവര്‍ക്കുവേണ്ടിയാണ് ജി.എസ്.ടി കൊണ്ടുവന്നത്. സങ്കീര്‍ണതയേറിയ ആ സമ്പ്രദായം പലര്‍ക്കും മനസ്സിലാവില്ല. ചെറുകിട കച്ചവടങ്ങള്‍ അതുകാരണം പൂട്ടി. കേന്ദ്രത്തില്‍ അധികാരത്തില്‍വന്നാല്‍ ജി.എസ്.ടി സമ്പ്രദായം മാറ്റും. ഒറ്റ നികുതിയേ ഉണ്ടാകൂ എന്നും അത് മിനിമം ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

അദാനിക്കും അംബാനിക്കും ആയിരക്കണക്കിന് കോടി രൂപ വായ്പ എളുപ്പത്തില്‍ കിട്ടുന്നു. കര്‍ഷകരുടെ വായ്പകളല്ല, അവരുടെ വായ്പകളാണ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. ഇക്കാര്യത്തില്‍ സന്തുലിതത്വം വേണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
[masterslider id="10"]

Related posts