കർണാടകയിൽ കോൺഗ്രസിന് സാധ്യത ; പവാർ

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാൽ, നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണകോണിൽ കർണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാർ പറഞ്ഞു. കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ…

Read More

അധികാരത്തിൽ എത്തിയാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും ; ഡി.കെ ശിവകുമാർ

ബെംഗളൂരു:കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് ഡി.കെ ശിവകുമാര്‍. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി മുസ്ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണമാണ് ബി.ജെ.പി കര്‍ണാടകയില്‍ റദ്ദാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാര്‍ച്ച്‌ 25നാണ് കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം സംവരണം എടുത്തുകളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആ സംവരണം ലിംഗായത്ത്, വൊക്കലിഗ എന്നീ രണ്ട് വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കാനും 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ മുസ്ലിം വിഭാഗത്തെ കൂടി ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ വൊക്കലിഗ സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ…

Read More

നീല കിളികളെ തിരിച്ച് വിളിച്ച് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: ട്വിറ്റര്‍ ഹോം സ്‌ക്രീനിലെ ഐക്കണിക് ബ്ലൂ ബേര്‍ഡ് ലോഗോയ്ക്ക് പകരം ഡോജ് കോയിന്റെ ലോഗോ വന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോളിതാ നീലകിളിയെ തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ് മസ്‌ക്. മസ്‌ക് നീല പക്ഷിയില്‍ നിന്ന് ഷിബ ഇനു എന്ന ലോഗോ മാറ്റിയതിന് ശേഷം ഡോജ് കോയിന്റെ വില മുപ്പത് ശതമാനം ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ലോഗോ മാറ്റിയതോടെ കോയിന്റെ മൂല്യമിടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍, ട്വിറ്റര്‍ ഉപയോക്താക്കള്‍ ഹോം സ്‌ക്രീനിന്റെ മുകളില്‍ ഇടതുവശത്തുള്ള ഡോജ് മെമ്മിന്റെ വിഷ്വല്‍ പ്രാതിനിധ്യമായ ഷിബ-ഇനുവിന്റെ കാര്‍ട്ടൂണ്‍…

Read More

ഐപിഎൽ കാണാൻ ഷാരുഖ് ഖാൻ മകൾക്കൊപ്പമെത്തി , വൈറലായി ചിത്രങ്ങൾ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്‌സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഐ പി എല്‍ മത്സരം കാണാന്‍ എത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നെെറ്റ് റെെഡേ‌ഴ്സുമായിരുന്നു ഇന്നലെ ഏറ്റുമുട്ടിയത്. താരം തന്റെ മകളായ സുഹാന ഖാനും അവരുടെ സുഹൃത്തും നടിയുമായ ഷനായ കപൂറുമായാണ് എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും നിരവധി ഫാന്‍ പേജുകള്‍ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ വെെറലായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. കറുത്ത ഹുഡി ധരിച്ചാണ് താരം എത്തിയത്. അദ്ദേഹം…

Read More

ജെഡിഎസ് മുൻ എം.പി ശിവരാമ ഗൗഡ ബിജെപി യിൽ

ബെംഗളൂരു:മണ്ഡ്യയില്‍ നിന്നുളള ജെ.ഡി-എസിന്റെ മുന്‍ എം.പി. എല്‍.ആര്‍. ശിവരാമ ഗൗഡ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, മന്ത്രിമാരായ ഡോ. കെ. സുധാകര്‍, കെ. ഗോപാലയ്യ എന്നിവര്‍ പങ്കെടുത്തു. രണ്ടു തവണ എം.എല്‍.എയായിരുന്ന ശിവരാമ ഗൗഡ മുമ്പ് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മകന്‍ ചേതന്‍ ഗൗഡയും ബി.ജെ.പിയില്‍ ചേര്‍ന്നു. മുമ്പ് ബെംഗളൂരുവിലെ പത്മനാഭ നഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ചേതന്‍ ഗൗഡ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.1989ലും…

Read More

ക്ഷേത്രോത്സവ മേളയിൽ മുസ്ലിം വ്യാപാരികൾക്ക് വീണ്ടും വിലക്ക്

ബെംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വീണ്ടും വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്ലിങ്ങൾക്ക് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന്…

Read More

നടി ഖുശ്ബു ആശുപത്രിയിൽ

ഹൈദരാബാദ് :നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു ആശുപത്രിയിൽ. കടുത്ത പനിയെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ഖുശ്ബു തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം പറഞ്ഞത്. ഹോസ്പിറ്റൽ ബെഡിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കലശലായ ദേഹ വേദനയും ക്ഷീണവും താൻ അനുഭവിക്കുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു. ഫ്ലൂ വളരെ മോശമായ ഒരു അവസ്ഥയാണ്. എന്നെ അത് ബാധിച്ചിരിക്കുന്നു. പനിയും മേലുവേദനയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രി എന്ന സുരക്ഷിത കൈകളിലായതു കൊണ്ട് ആശ്വാസം” ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

Read More

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഹമ്പിൽ തട്ടി മറിഞ്ഞു, ഭാര്യ മരിച്ചു 

ബെംഗളൂരു: മംഗളൂരു കട്ടീലിന് സമീപം കല്ലക്കുമേരുവിൽ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഹമ്പില്‍ തട്ടി മറിഞ്ഞുവീണു. ഇതോടെ റോഡിലേക്ക് തലയിടിച്ചുവീണ ഭാര്യക്ക് ദാരുണാന്ത്യം സംഭവിച്ചു. കാര്‍ക്കള ഈടു ഗ്രാമത്തില്‍ താമസിക്കുന്ന അംഗന്‍വാടി ജീവനക്കാരി മമത ഷെട്ടി (35)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ദമ്പതികള്‍ കാര്‍ക്കളയില്‍ നിന്ന് കട്ടീലിലേക്ക് പോകുകയായിരുന്നു. കല്ലക്കുമേരുവിന് സമീപം റോഡിലെ ഹമ്പ് സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഹമ്പില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മമതയെ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

എംഎൽഎയുടെ യുവതിക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങൾ വൈറൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവരാനിരിക്കെ പാര്‍ട്ടി പുത്തൂര്‍ എംഎല്‍എ സഞ്ജീവ മറ്റന്തൂര്‍ ഗുരുതര വിവാദത്തില്‍. ഒരു യുവതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എംഎല്‍എ വ്യഴാഴ്ച ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സ്വന്തം പാര്‍ട്ടിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പാര്‍ട്ടിയില്‍ തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മറ്റന്തൂര്‍ പറഞ്ഞു. ചിത്രങ്ങള്‍ വൈറലാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്‌ട് പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഉദ്യോഗാർത്ഥികളിൽ നിന്നും 6 ലക്ഷം രൂപ വീതം തട്ടിയെടുത്ത 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് ഷിൻഡെ, ശ്രീവരി തെൽക, ഹുമേദ് അക്തർ നടാഫ്, മുഹമ്മദ്‌ സലിം മുല്ല എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ വ്യാജ ടിടിമാർ ആയി കറങ്ങി നടന്ന ഇവരെ ദക്ഷിണ പശ്ചിമ പശ്ചിമ ചെക്കിങ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us