ഐപിഎൽ കാണാൻ ഷാരുഖ് ഖാൻ മകൾക്കൊപ്പമെത്തി , വൈറലായി ചിത്രങ്ങൾ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്‌സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഐ പി എല്‍ മത്സരം കാണാന്‍ എത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നെെറ്റ് റെെഡേ‌ഴ്സുമായിരുന്നു ഇന്നലെ ഏറ്റുമുട്ടിയത്. താരം തന്റെ മകളായ സുഹാന ഖാനും അവരുടെ സുഹൃത്തും നടിയുമായ ഷനായ കപൂറുമായാണ് എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും നിരവധി ഫാന്‍ പേജുകള്‍ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ വെെറലായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചിരുന്നു. കറുത്ത ഹുഡി ധരിച്ചാണ് താരം എത്തിയത്. അദ്ദേഹം…

Read More