ഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയിൽ 

ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അണ്ണാനഗറിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഡോ. ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കള്‍ ദസ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്

ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു. കുടുംബത്തിന് 5 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതേ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

അണ്ണാ നഗറില്‍ ഗോള്‍ഡൻ സ്‌കാൻസ് എന്ന പേരില്‍ സ്‌കാനിംഗ് കേന്ദ്രം നടത്തിയിരുന്ന ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു.

എന്നാല്‍ തിരിച്ചടവ് മുടങ്ങിയതോടെ പലയിടത്ത് നിന്നും പലിശക്ക് കടം വാങ്ങി.

ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ ആളുകള്‍ വീട്ടിലെത്തി പണം തിരികെ ചോദിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts