പാർസൽ വാങ്ങിയ പൊറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി കുറവ്; ഹോട്ടൽ ഉടമയെ ചട്ടുകം കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

:പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു

ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവാണെന്ന പറഞ്ഞായിരുന്നു ആക്രമണം.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

മൂന്നുപേർ ചേർന്നാണ് അക്രമം നടത്തിയത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി.

ഏറ്റുമുട്ടലിൽ ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്ന്പേർക്ക് പരിക്കേറ്റു. ഹോട്ടൽ ഉടമ മുഹമ്മദ്‌ ഉവൈസ്, ജേഷ്ഠ സഹോദരൻ മുഹമ്മദ്‌ നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts