സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യത;

ബെംഗളൂരു: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

ക​ര്‍ണാ​ട​ക​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യി​ല്‍ കൂടുതൽ ചൂട് അനുഭവപെടുമെന്നും ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി കാലങ്ങ​ളി​ല്‍ താ​പ​നി​ല ഉ​യ​രു​മെ​ന്നും ഐഎംഡി അ​റി​യി​ച്ചു.

തീ​ര​ദേശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാഗ്രത പാലിക്കണമെന്നും ഉ​ച്ച​ക്ക് 12നും വൈകിട്ട് മൂന്നി​നു​മി​ട​യി​ല്‍ അനാവശ്യമായി പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പുണ്ട്.

ഇതിനിടെ വേനല്‍ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ബെംഗളൂരു ഉൾപ്പെടെയുള്ള ചില ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ​ദിവസം നേരിയ മഴ ലഭിച്ചിരുന്നു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

മണ്ഡ്യ, മൈസൂരു, ചാ​മ​രാ​ജ് ന​ഗ​ര്‍, കു​ട​ക്, ഹാസന്‍, ചി​ക്ക​ബെ​ല്ലാ​പു​ര, തു​മ​കൂ​രു, രാമ​ന​ഗ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​യ മഴക്ക് സാ​ധ്യ​തയുള്ളതായാണ് അറിയിപ്പ്.

ഈ ജില്ലകളിൽ കൂ​ടി​യ താ​പ​നി​ല 34 ഡി​ഗ്രി സെ​ല്‍ഷ്യ​സും കുറഞ്ഞ താപ​നി​ല 20 ഡി​ഗ്രി സെ​ല്‍ഷ്യ​സു​മാ​യി​രി​ക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ പെയ്തെങ്കിലും, ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ സാവന്ത്വാഡയിൽ ബുധനാഴ്ച സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 42.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

കഴിഞ്ഞ 10 വർഷത്തിനിടെ ഉത്തര കന്നഡ ജില്ലയിലെ താപനില ഇത്രയും ഉയർന്നിട്ടില്ല. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts