രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ ഗുണ്ട സംഘാംഗത്തിന് വെടിവെപ്പില്‍ പരിക്കേറ്റു 

ബെംഗളൂരു: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ ഗരുഡ ഗുണ്ട സംഘാംഗം ഇസ്ഹാഖിന് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റു.

രാവിലെ ഹാസൻ ജില്ലയില്‍ നിന്ന് ഇസ്ഹാഖിനെ പിടികൂടി മണിപ്പാലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്.

ബംഗളൂരു പോലീസ് കസ്റ്റഡിയില്‍ നിന്ന് നേരത്തെ രക്ഷപ്പെട്ട പ്രതിയെ കവർച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും പിടികൂടി കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

വാഹനം ഹിരിയഡ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുഡ്ഡെ അങ്ങാടി പ്രദേശത്ത് എത്തിയപ്പോള്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പ്രതി വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

ഇതിനിടെ കൂടെയുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്ഹാഖ് അനുസരിച്ചില്ല.

തുടർന്ന് മണിപ്പാല്‍ ഇൻസ്പെക്ടർ ദേവരാജും സംഘവും ആകാശത്തേക്ക് വെടിയുതിർത്തു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പ്രതി ചെറുത്തുനില്‍പ്പ് തുടർന്നപ്പോള്‍ രക്ഷപ്പെടാതിരിക്കാൻ കാലില്‍ വെടിവെച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts