ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നാല് കടുവക്കുട്ടികൾ പിറന്നു

ബെംഗളൂരു: അപൂർവ വന്യജീവികളുടെ സങ്കേതമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നാല് കടുവക്കുട്ടികൾ പിറന്നു. തുടർച്ചയായി മൃഗങ്ങളുടെ മരണത്തിന് വേദിയായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കടുവക്കുട്ടികളുടെ ജനനം സന്തോഷം പകരുന്നു .

ഹിമ, അരുണ്യ എന്നീ കടുവകളാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. തമിഴ്നാട്ടിലെ അന്ന മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന വീർ, അരുണ്യ എന്നീ വെള്ളക്കടുവ ജോഡികൾക്കാണ് കുഞ്ഞുങ്ങൾ പിറന്നത് , അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവതിയാണ്.

  "റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ

അതേസമയം, മറ്റൊരു പെൺ കടുവയായ ഹിമയാണ് ആദ്യമായി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2024 ൽ സഞ്ജയ്ക്കും ഹിമയ്ക്കും രണ്ട് കുഞ്ഞുങ്ങളുണ്ടായി. എന്നാൽ കുഞ്ഞുങ്ങളെ ഹിമ അതികം പരിപാലിച്ചിരുന്നില്ല അതിനാൽ, മൃഗശാലയിലെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകിയിരുന്നത്, ഈ വർഷം ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ആകെ 8 കടുവക്കുട്ടികൾ ജനിച്ചു.

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ കടുവക്കുട്ടികൾ പിറന്നതോടെ ആകെ കടുവകളുടെ എണ്ണം 27 ആയി. പാർക്ക് ജീവനക്കാർ കടുവക്കുഞ്ഞുങ്ങളെ ശ്രദ്ധാപൂർവ്വം പരിപാലിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
[masterslider id="10"]

Related posts

Click Here to Follow Us