രാജ്കുമാർ റോഡിൽ കാർ മീഡിയനിൽ ഇടിച്ചു മൂന്നുതവണ മറിഞ്ഞു, യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: രാജ്കുമാർ റോഡിൽ അമിതവേഗതയിൽ വന്ന ഒരു കാർ മീഡിയനിൽ ഇടിച്ച് മൂന്ന് തവണ മറിഞ്ഞു,

ഇടിയുടെ ആഘാതത്തിൽ ഏകദേശം 20 മീറ്ററോളം കാർ തെറിച്ചുവീണു.

ഭാഗ്യവശാൽ, കാറിലുണ്ടായിരുന്ന നാല് പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

ഓറിയോൺ മാളിൽ നിന്ന് നവരംഗ് തിയേറ്ററിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.

കാർ അമിത വേഗതയിലായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ എയർബാഗുകൾ തുറന്നുപോയതായും റിപ്പോർട്ടുകളുണ്ട്.

ഭാഗ്യവശാൽ, അപകട സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മല്ലേശ്വരം ട്രാഫിക് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts