യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ്…

Read More

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കൽപ യാത്ര’ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചത്. കോവിഡ് വാക്‌സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാൽ വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞതായി കട്ടീൽ പറഞ്ഞു.…

Read More

ഡോ. റോബിൻ രാധാകൃഷ്ണൻ ഹിന്ദി ബിഗ് ബോസിലേക്ക്?

ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നതായി മലയാളം ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിന്‍ പറയുന്നത്. എന്‍ഗേജ്മെന്റിന് റോബിന്‍ അലറിയത് ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പരിഹാസങ്ങള്‍ക്കും റോബിന്‍ മറുപടി പറഞ്ഞു. അന്ന് അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിന്‍ പുതിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് എന്റെ വ്യക്തിപരമായ ഒരു ആഘോഷം ആണ് അതിൽ ഞാൻ എങ്ങനെയാണോ അത് പോലെ പെരുമാറുമെന്നും റോബിൻ പറഞ്ഞു.

Read More

അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു, ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ 

ബെംഗളൂരു: ജുവലറി ജീവനക്കാരിയായ യുവതി അമിത രക്ത സ്രാവത്തെ തുടർന്ന്അം മരിച്ചു. അംബിക (40) ആണ് ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലം മരിച്ചത്. ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച്‌ മംഗളൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി 9 മണിയോടെ നാട്ടിലെത്തിച്ച്‌ സംസ്കാര ചടങ്ങുകള്‍ നടത്തി. ചെറുവത്തൂര്‍ ദീപ ജ്വല്ലറിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന അംബിക യൂട്രസ് സംബന്ധമായ അസുഖത്തെ കങ്കനാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More

വ്യവസായിയുടെ കൊലപാതകത്തിനു പിന്നിൽ സ്വവർഗ്ഗനുരാഗ ബന്ധത്തിലെ വിള്ളൽ

ബെംഗളൂരു: നാൽപത്തി നാലുകാരനായ വ്യവസായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക വഴിത്തിരിവ്. സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്‌. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന്‍ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി…

Read More

മുൻ കാമുകൻ ക്രൂരമായി മർദിച്ചു, ആരോപണവുമായി നടി അനിഖ വിക്രമൻ

ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരിക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതര ആരോപണവുമായി എത്തിയത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്ന് കരുതിയ ജീവിതം വീണ്ടും തിരിച്ചു പിടിച്ചു, അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും…

Read More

ഭീകരാക്രമണക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം

jail theif crime

ബെംഗളൂരു: ഭീകരാക്രമണക്കേസിൽ പാകിസ്ഥാൻ പൗരൻ ഉൾപ്പെടെ മൂന്നുപേർക്ക് പ്രത്യേക എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശി മുഹമ്മദ് ഫഹദ്, ബംഗളൂരുവിലെ ടിപ്പു നഗറിൽ താമസിക്കുന്ന സയ്യിദ് അബ്ദുൾ റഹ്മാൻ, ചിന്താമണി സ്വദേശി അഫ്സർ പാഷ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2012ൽ ഔഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. സിസിബിയുടെ കുറ്റപത്രം പ്രകാരം മുഹമ്മദ് ഫഹദ് പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിൽ നിന്ന് എംഎസ്‌സി (കെമിസ്ട്രി) പൂർത്തിയാക്കിയ ശേഷം അൽ ബദർ ഭീകര സംഘടനയിൽ ചേർന്നിരുന്നു. ഫഹദിന്റെ…

Read More

300 ഏക്കറിൽ പുതിയ ഫാക്ടറി സംസ്ഥാനത്ത് ആരംഭിക്കാൻ ഒരുങ്ങി ഐ ഫോൺ

ബെംഗളൂരു: കർണാടകയിൽ 300ഏക്കറിൽ പുതിയ ഫാക്ടറി ആരംഭിക്കാൻ ഐ ഫോൺ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്നും അവർ പറഞ്ഞു.ആപ്പിൾ ഐ ഫോണിന്റെ പ്രധാന നിർമാതാക്കളായ ഫാക്സ്കോൺ ആണ് ബെംഗളൂരുവിന് സമീപത്തായി ആപ്പിൾ ഫോൺ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. താൻ കമ്പനിയായ ഫാക്സ്കോൺ 700 മില്യൻ ഡോളറാണ് ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഫാക്സ്കോൺ പുതുതായി ആരംഭിക്കാൻ പോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമിക്കും.ഫാക്സ്കോൺ ചെയർമാൻ യങ് ലിയുവും 17…

Read More

പ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…

Read More

സൈബര്‍ കുറ്റകൃത്യങ്ങൾ: മൂന്നാം സ്ഥാനത്ത്‌ സംസ്ഥാനം

CYBER ONLINE CRIME

ബെംഗളൂരു: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്ത്. കോടിക്കണക്കിന് രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിദിനം നഷ്ടപ്പെടുന്നതെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2022ല്‍ 363 കോടിയിലധികം രൂപ സൈബര്‍ ക്രിമിനലുകള്‍ ഇരകളില്‍നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇരകളില്‍ ഭൂരിഭാഗവും ബംഗളൂരുവില്‍നിന്നുള്ളവരാണ്. ഇതിനുപുറമെ മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ തട്ടിപ്പുകാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്. പ്രതികള്‍ വ്യാജ ഐപി അഡ്രസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡി.ജി.പി പ്രവീണ്‍ സൂദ് പറഞ്ഞു.രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഹരിയാന…

Read More
Click Here to Follow Us