തിരുവനന്തപുരം: അനന്തപുരിയിൽ പൊങ്കാല അർപ്പിക്കാൻ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ പത്തരക്കാണ് അടുപ്പ് വെട്ട്. രണ്ടരക്ക് നിവേദ്യം സമർപ്പിക്കും. കനത്ത പൊലീസ് കാവലിലാണ് പൊങ്കാല മഹോത്സവം രാവിലെ 10-ന് പുണ്യാഹത്തിനു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം…
Read MoreMonth: March 2023
ഐഎസ്എൽ പ്ലേ ഓഫിൽ കേരളം ബ്ലാസ്റ്റേഴ്‌സ് ചെയ്തത് അച്ചടക്ക ലംഘനം; പിഴ ചുമത്താൻ സാധ്യത
ബെംഗളൂരു: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത് തീരുമാനപ്രകാരം ബ്ലാസ്റ്റേഴ്സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെയും വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപടിയെടുത്തത്. ബെംഗളൂരുമായുള്ള നോക്കൗട്ട് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച…
Read Moreപഴങ്ങൾക്ക് വില കുറച്ച് ഹോപ്‌കോംസ്
ബെംഗളൂരു : തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ ഹോപ്‌കോംസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ ചില പഴങ്ങൾക്ക് വില കുറഞ്ഞു തുടങ്ങി. പഴങ്ങൾക്കും പച്ചക്കറികൾക്കും ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി സ്വീകരിച്ച വിലനിർണ്ണയ സംവിധാനത്തെ ചോദ്യം ചെയ്ത് ജീവനക്കാർ പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വിലകുറയ്ക്കൽ പ്രാബല്യത്തിൽ വന്നത്. 175 രൂപയുണ്ടായിരുന്ന ബ്ലൂബെറി പാക്കറ്റിന് തിങ്കളാഴ്ച മുതൽ 120 രൂപയാണ് വില. അതുപോലെ 55 രൂപയായിരുന്ന സ്‌ട്രോബറി പാക്കറ്റിന് 38 രൂപയായും കുറഞ്ഞു. ഹോപ്‌കോംസിലെ കുത്തനെയുള്ള വിലയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ഈ വിലവർധന…
Read Moreഗാന്ധി ബസാറിലേക്ക് ഇരച്ചുകയറി ബുൾഡോസറുകൾ: ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച് വ്യാപാരികൾ
ബെംഗളൂരു: പ്രശസ്തമായ ഗാന്ധി ബസാർ പൂ മാർക്കട്ടിൽ ഒഴിപ്പിക്കൽ നടത്തുന്നതിന്റെ ഭാഗമായി സ്ഥലത്തെ ഒരു കട ജെസിബി ഉപയോഗിച്ച് ബിബിഎംപി തകർത്തു. ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 37 വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബുൾഡോസിംഗ് നടക്കുന്നത്, ഈ വിഷയത്തിൽ പൗരസമിതിയുമായി ഇപ്പോഴും സംഭാഷണം നടത്തിവരികയായിരുന്നു അതുകൊണ്ടുതന്നെ കടപൊളിക്കൽ പോലുള്ള കടുത്ത നടപടി പ്രതീക്ഷിച്ചിരുന്നില്ല. കടയിൽ നിന്നും സാധനങ്ങളും രേഖകളും പുറത്തു കൊണ്ടുവരാൻ അനുവദിക്കാതെയാണ് അവർ കട പൊളിച്ചു നീക്കിയതെന്നും. തങ്ങളുടെ ഉപജീവനത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ലന്നും, 30 വർഷത്തോളമായി മാർക്കറ്റിൽ പ്ലംബിംഗ്…
Read Moreകിടിലർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അവസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ്…
Read Moreകൈക്കൂലി കേസിൽ മുൻകൂർ ജാമ്യം തേടി ബിജെപി എം.എൽ.എ
ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന്‍ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ വി.പ്രശാന്ത് മദലിന്‍റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു. വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.…
Read Moreലൈംഗികബന്ധത്തിനായി വിളിച്ചു വരുത്തി, ഗ്രീഷ്മ ഷാരോണിനെ കുടുക്കിയത് മണിക്കൂറുകൾ നീണ്ട സെക്സ് ടോക്കിലൂടെ
തിരുവനന്തപുരം : ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി ക്രൈംബ്രാഞ്ച് കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് 4ന് സൈനികനുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍…
Read Moreയൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ്
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുവദിക്കണമെന്ന്…
Read Moreതെരുവ് നായയുടെ ആക്രമണം, 55 വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ക്രോംപേട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ 55 വയസുകാരി മരിച്ചു. രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിനഗറില്‍ വെച്ച് ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന്‍ പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടര്‍ന്നാണ് തേന്മൊഴി താഴേക്ക് വീണത്. വീഴ്ചയില്‍ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreവനിതാ സംഗമം സംഘടിപ്പിക്കുന്നു
ബെംഗളൂരു: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജി. ജോയ് സെക്രട്ടറി…
Read More