സൈബര്‍ കുറ്റകൃത്യങ്ങൾ: മൂന്നാം സ്ഥാനത്ത്‌ സംസ്ഥാനം

CYBER ONLINE CRIME

ബെംഗളൂരു: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്ത്. കോടിക്കണക്കിന് രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിദിനം നഷ്ടപ്പെടുന്നതെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.2022ല്‍ 363 കോടിയിലധികം രൂപ സൈബര്‍ ക്രിമിനലുകള്‍ ഇരകളില്‍നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇരകളില്‍ ഭൂരിഭാഗവും ബംഗളൂരുവില്‍നിന്നുള്ളവരാണ്. ഇതിനുപുറമെ മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

സൈബര്‍ തട്ടിപ്പുകാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്. പ്രതികള്‍ വ്യാജ ഐപി അഡ്രസുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡി.ജി.പി പ്രവീണ്‍ സൂദ് പറഞ്ഞു.രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് തട്ടിപ്പുകാരില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.

പണം സ്വീകരിക്കാന്‍ അവര്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു.അക്കൗണ്ടിലേക്ക് പണം ലഭിച്ചുകഴിഞ്ഞാല്‍ അത് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. തട്ടിപ്പുകാര്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബര്‍, ഐപി വിലാസം, നെറ്റ്‍വര്‍ക്കിങ്, ലൊക്കേഷന്‍ ട്രെയ്‌സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പൊതുവെ അന്വേഷണം നടക്കാറുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts