മുംബൈ: നടന്‍ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരപരുക്ക്. ഹൈദരാബാദിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. അപകടത്തിൽ വലതുഭാഗത്തെ വാരിയെല്ല് പൊട്ടി. അപകടം ഹൈദരാബാദില്‍ പ്രോജക്ട് കെ ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു അപകടം.ബച്ചന് പൂര്‍ണവിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിചിരിക്കുന്നത്.
Read MoreMonth: March 2023
മാർച്ച് 24 മുതൽ ട്രാൻസ്‌പോർട്ട് ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കും
ബെംഗളൂരു : ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 24 മുതൽ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ട്രാൻസ്പോർട്ട് ജീവനക്കാർ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച ലേബർ കമ്മിഷണർക്ക് നോട്ടീസ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശമ്പളവർധന അനുവദിക്കുക, 2021-ൽ നടന്ന പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരായ കേസുകൾ അവസാനിപ്പിക്കുക, സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. ബി.എം.ടി.സി., കെ.എസ്.ആർ.ടി.സി., എൻ.ഡബ്ല്യു.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നീ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. മാർച്ച് ഒന്നുമുതൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചുവരുകയാണെങ്കിലും അനുകൂല നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക്…
Read Moreവാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്ന് നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും!! ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്
ബെംഗളൂരു∙ നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒരു മാസം നീളുന്ന ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിൽ തകർന്ന കാറുമായുള്ള പ്രചാരണ വാഹനം നഗരം മുഴുവൻ പര്യടനം നടത്തും. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്നും നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും. കഴിഞ്ഞവർഷം നഗരനിരത്തുകളിൽ മദ്യപിച്ച് വാഹനം ഓടിച്ച 26,000 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ വേണ്ട മുൻ കരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങൾ തുടർന്നതോടെയാണ് ബോധവൽകരണം ശക്തമാക്കാൻ തീരുമാനിച്ചത്. ജോൺ ഹോപ്കിൻസ്…
Read Moreപ്രവീൺ നെട്ടാരു വധം; എൻ.ഐ.എ. തിരഞ്ഞ പോപ്പുലർ ഫ്രണ്ട് അംഗം അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു സുള്ള്യയിലെ യുവമോർച്ചാപ്രവർത്തകനായ പ്രവീൺ നെട്ടാരു കൊലക്കേസിൽ കുടകിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാവിനെ ബെംഗളൂരുവിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എം.എച്ച്. തുഫൈലിനെയാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് അറസ്റ്റു ചെയ്തത്. കൊലനടന്നശേഷം തുഫൈൽ ഒളിവിൽപ്പോയി. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ. അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂലായ് 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. 20 പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരേ ജനുവരിയിൽ എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം…
Read Moreകേരള ആർ.ടി.സി. ബെംഗളൂരു- കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഇന്നു മുതൽ
ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് എയർബസ് തിങ്കളാഴ്ച സർവീസ് ആരംഭിക്കും. വൈകീട്ട് ആറിന് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും. 1044 രൂപയാണ് ടിക്കറ്റുനിരക്ക്.കൊട്ടാരക്കരയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, മാനന്തവാടി, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സർവീസ്. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക. കോവിഡിന് മുമ്പുവരെ ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് സേലംവഴി കേരള ആർ.ടി.സി.…
Read Moreഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. കോടി ഗ്യാപ്‌കോ, ഡാര്‍വിന്‍ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂള്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നാണ് ആന്‍ഫീല്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ലീഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലിവര്‍പൂളും, യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ 43ാം മിനിറ്റില്‍ കോടി…
Read Moreനഗരത്തിൽ പതിയിരിപ്പുണ്ട് അപകടം: മലയാളി യുവാവിന്റെ കാറിന്റെ ചില്ലിൽ കേബിൾ പൊട്ടി വീണു
ബെംഗളൂരു : ഈജിപുര സിഗ്നലിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻവശത്തെചില്ലിൽ കേബിൾ പൊട്ടിവീണു. കാർ പെട്ടന്നുനിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ബെംഗളൂരുവിൽ സോഫ്റ്റ്വേർ ആർക്കിടെക്ടായ തിരുവനന്തപുരം സ്വദേശി ഫിലിപ്പ് ടിജു എബ്രഹാമിന്റെ കാറിലാണ് കേബിൾവീണത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലേ മുക്കാലോടെ കോറമംഗലയിലെ ഓഫീസിൽനിന്ന് വൈറ്റ്ഫീൽഡിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ഫിലിപ്പ്. ഈജിപുര സിഗ്നൽ എത്തുന്നതിനുമുമ്പ് ഒരുകൂട്ടം കേബിളുകൾ കാറിന്റെ ഗ്ലാസിൽ വീഴുകയായിരുന്നു. കാർ പതുക്കെ ആയിരുന്നതിനാൽ പെട്ടെന്നുനിർത്താൻ സാധിച്ചു.സ്കൂട്ടർ യാത്രക്കാരുടെയോ കാൽനടയാത്രക്കാരുടെയോ ദേഹത്ത് ആണ് കേബിൾ വീണിരുന്നതെങ്കിൽ വൻ അപകടമുണ്ടായേനെയെന്നും ഫിലിപ്പ് പറഞ്ഞു.ഈജിപുര മേൽപ്പാലം…
Read Moreപഞ്ചസാര ഫാക്ടറി ബോയ്‌ലർ പൊട്ടിത്തെറിച്ച് അപകടം: നാലുതൊഴിലാളികൾക്ക് പരിക്ക്
ബെംഗളൂരു : വിജയപുര പഞ്ചസാര ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ബാബലേശ്വറിലെ നന്ദി കോ-ഓപ്പറേറ്റിവ് ഷുഗർ ഫാക്ടറിയിൽ ശനിയാഴ്ച രാത്രി 220 ടൺ ഭാരമുള്ള ബോയ്‌ലറിൽ ജീവനക്കാർ പരീക്ഷണം നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ ഇന്ത്യൻ ഷുഗർ ആൻഡ് ജനറൽ എൻജിനിയറിങ് കോ-ഓപ്പറേഷന്റെ അടുത്തിടെ സ്ഥാപിച്ച ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
Read Moreവനിതാ പ്രീമിയല്‍ ലീഗ്: ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം
മുംബൈ: വനിതാ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ആര്‍സിബിക്ക് മുംബൈക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കാനില്ല. അതേസമയം ഗുജറാത്തിനെതിരെ നേടിയ മികച്ച വിജയം ആവര്‍ത്തിക്കുകയാവും മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ ആദ്യ കളിയിലെ മികവ് തുടര്‍ന്നാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ഓപ്പണിങില്‍ റണ്‍സ് കണ്ടെത്തുന്നത് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. മുംബൈ ബര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ്…
Read Moreനഗരത്തിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ബെംഗളൂരു : കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെ 9ന് സംസ്ഥാനത്ത് വ്യാപകമായി 2 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്ത് കോൺഗ്രസ്. ബി.ജെ.പി. എം.എൽ.എ. എം വീരുപാക്ഷയുമായി ബന്ധപ്പെട്ട് 8 കോടി രൂപയുടെ കൈകൂലി ലോകയുക്ത പിടികൂടിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണിത്. രാവിലെ 9 മുതൽ 11 വരെയാണ് ബന്ദ്. സ്കൂൾ, കോളേജ്, ഗതാഗതം, ആരോഗ്യസേവനങ്ങളെ ബന്ദ് ബാധിക്കില്ലന്ന് തുമക്കുരുവിൽ പ. സി. സി. അധ്യക്ഷൻ ഡി. കെ. ശിവകുമാർ പറഞ്ഞു.
Read More