വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്ന് നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും!! ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു∙ നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒരു മാസം നീളുന്ന ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിൽ തകർന്ന കാറുമായുള്ള പ്രചാരണ വാഹനം നഗരം മുഴുവൻ പര്യടനം നടത്തും.

ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്നും നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും. കഴിഞ്ഞവർഷം നഗരനിരത്തുകളിൽ മദ്യപിച്ച് വാഹനം ഓടിച്ച 26,000 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ വേണ്ട മുൻ കരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങൾ തുടർന്നതോടെയാണ് ബോധവൽകരണം ശക്തമാക്കാൻ തീരുമാനിച്ചത്.

ജോൺ ഹോപ്കിൻസ് ഇന്റർനാഷനൽ ഇൻജുറി റിസർച് യൂണിറ്റിന്റെയും നിംഹാൻസിന്റെയും സഹകരണത്തോടെയുള്ള യജ്ഞം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് പ്രതാപ് റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു. ബോധവൽകരണതോടൊപ്പം വാഹന പരിശോധനയും കർശനമാക്കും. ജനുവരിയിൽ നഗര നിരത്തുകളിലുണ്ടായ 433 അപകടങ്ങൾക്കേറെയും കാരണം മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്ന് കണക്കുകൾ പറയുന്നു. കൂടാതെ 76 പേർ മരിച്ചു. 391 പേർക്ക് പരുക്കേറ്റു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us