മാർച്ച്‌ 24 മുതൽ ട്രാൻസ്‌പോർട്ട് ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കും

ബെംഗളൂരു : ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 24 മുതൽ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ട്രാൻസ്പോർട്ട് ജീവനക്കാർ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച ലേബർ കമ്മിഷണർക്ക് നോട്ടീസ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ശമ്പളവർധന അനുവദിക്കുക, 2021-ൽ നടന്ന പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരായ കേസുകൾ അവസാനിപ്പിക്കുക, സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

ബി.എം.ടി.സി., കെ.എസ്.ആർ.ടി.സി., എൻ.ഡബ്ല്യു.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നീ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.

മാർച്ച് ഒന്നുമുതൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചുവരുകയാണെങ്കിലും അനുകൂല നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നും കർണാടക റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts