മാർച്ച്‌ 24 മുതൽ ട്രാൻസ്‌പോർട്ട് ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കും

ബെംഗളൂരു : ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 24 മുതൽ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ട്രാൻസ്പോർട്ട് ജീവനക്കാർ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി തിങ്കളാഴ്ച ലേബർ കമ്മിഷണർക്ക് നോട്ടീസ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശമ്പളവർധന അനുവദിക്കുക, 2021-ൽ നടന്ന പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരായ കേസുകൾ അവസാനിപ്പിക്കുക, സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. ബി.എം.ടി.സി., കെ.എസ്.ആർ.ടി.സി., എൻ.ഡബ്ല്യു.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നീ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. മാർച്ച് ഒന്നുമുതൽ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചുവരുകയാണെങ്കിലും അനുകൂല നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക്…

Read More
Click Here to Follow Us