വനിതാ പ്രീമിയല്‍ ലീഗ്: ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

മുംബൈ: വനിതാ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ആര്‍സിബിക്ക് മുംബൈക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കാനില്ല.

അതേസമയം ഗുജറാത്തിനെതിരെ നേടിയ മികച്ച വിജയം ആവര്‍ത്തിക്കുകയാവും മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ ആദ്യ കളിയിലെ മികവ് തുടര്‍ന്നാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ഓപ്പണിങില്‍ റണ്‍സ് കണ്ടെത്തുന്നത് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. മുംബൈ ബര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts