ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

വൻ അഴിമതി ആരോപിച്ച്‌ സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം.

300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴില്‍ നടന്നത്.

ഇക്കാര്യം ഞങ്ങള്‍ നിയമസഭയില്‍ പറയുകയും രേഖപ്പെടുത്തുകയും ചെയ്യും.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

അവർ അഴിമതിയുടെ രാജാക്കന്മാരാണ്. ചില അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തില്‍ ഏതാണ്ട് 4000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം.

അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ അടക്കം പുറത്തുവിട്ടായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള 85000 പേരാണ് പകരം ഭൂമിക്കായി അപേക്ഷ സാമർപ്പിച്ചത്.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞ് സിദ്ദരാമയ്യയുടെ കുടുംബത്തിനാണ് ഭൂമി നല്‍കിയത്’ ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts